(കേരള സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതു മേഖലാ സ്ഥാപനം)
തറികളുടെയും തിറകളുടെയും നാട് എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന കണ്ണൂരിന്‍െറ ഹൃദയ ഭാഗത്തായി ചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ കൈത്തറി വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് 53 വര്‍ഷത്തെ സേവന പാരമ്പര്യം നില നിര്‍ത്തി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
1956 ഒക്ടോബര്‍ 22൦ തീയതി മദ്രാസ് കോ-ഓപ്. സൊസൈററി ആക്ട് അനുസരിച്ച് റജിസ്ററര്‍ ചെയ്ത് 1958 നവംബര്‍ 160൦ തീയുതി അന്നത്തെ വ്യവസായ മന്ത്രി യശശ്ശരീരനായ കെ.പി. ഗോപാലന് തറക്കല്ലിട്ട സ്ഥാപനം 1964 ഏപ്രില്‍ 300ം തീയതി ബഹു.കേരള ഗവര്‍ണ്ണര്‍ യശശ്ശരീരനായ വി.വി.ഗിരി ഉദ്ഘാടനം ചെയ്തു.
നിലവില്‍ 300 ഓളം കുടുംബങ്ങള്‍ പ്രത്യക്ഷത്തിലും അത്രത്തോളം തന്നെ കുടുംബങ്ങള്‍ പരോക്ഷമായും ഈ സ്ഥാപനത്തെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്. മൂന്ന് ഷിഫ്ററുകളിലായി 22336 സ്പിന്റില്‍ പ്രവര്‍ത്തന ക്ഷമതയോടെ ദിവസേന 3000 കി.ഗ്രാം. നൂല് ഉത്പാദിപ്പിച്ചു കൈഞമറി – പവര്‍ലും സെക്ടറുകളില്‍ വിതരണം ചെയുന്നു.
രാജ്യത്തെ ടെക്സ്ററയില് സെക്ടര്‍ വിവിധ ഘട്ടങ്ങളിലായി അഭിമുഖീകരിച്ച പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകുന്ന സ്ഥാപനത്തെ ഇപ്പോള്‍ മുന്നോട്ടു നയിക്കുന്നത് പ്രമുഖ പൊതു പ്രവര്‍ത്തകനായ ശ്രീ. എം. സുരേന്ദ്രന് ചെയര്‍മാനും ശ്രീ. സി. ആര്. രമേഷ് മാനേജിംഗ് ഡയരക്ടറുമാണ്.